12:27am 08 August 2026
NEWS
ചെങ്ങന്നൂർ നഗരസഭയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു
07/08/2026  07:48 PM IST
nila
ചെങ്ങന്നൂർ നഗരസഭയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു

ചെങ്ങന്നൂർ: നഗരസഭയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. ക്യാമ്പിലുള്ളവർ എല്ലാം വീടുകളിലേക്ക് മടങ്ങിയതിനെ തുടർന്നാണ് ക്യാമ്പിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചത്. മംഗലം ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാൾ,  കിഴക്കേനട ജെബി സ്കൂൾ, വാഴാർമംഗലം സെൻ്റ് മേരീസ് എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളാണ് അവസാനിപ്പിച്ചത്. ഇടനാട് ജെബി സ്‌കൂൾ, പുത്തൻകാവ് മാര്‍ പിലോക്സിനോസ് യു.പി. സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് പ്രവർത്തനം തുടരുന്നത്. ക്യാമ്പുകൾക്ക് ആവശ്യമായ പല ചരക്ക് സാധനങ്ങളും പച്ചക്കറികളും എത്തിച്ചു കൊടുക്കാനുള്ള നടപടികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും  നഗരസഭ  ചെയ്തു വരികയാണെന്ന് ചെയർമാൻ മനീഷ് കീഴാ
മoത്തിൽ പറഞ്ഞു. ക്യാമ്പിന്റെ പൊതു ശുചീകരണത്തിന് നഗരസഭ ആരോഗ്യ വിഭാഗത്തെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുള്ളതായി ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിബു രാജൻ അറിയിച്ചു. ഓരോ ക്യാമ്പിനും പ്രത്യേകമായി വാർഡ് കൗൺസിലർമാർക്കും ഓരോ നഗരസഭാ ജീവനക്കാർക്കും ചുമതല നൽകിയാണ് ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം.ഡി. ദീപ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img